മുഹമ്മദ് സിമാൽ
വെളിയങ്കോട്: ജില്ല അമേച്വർ തൈക്വാൻഡോ ജൂനിയർ ബോയ്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കി വെളിയങ്കോട് പഴയ കടവ് സ്വദേശി മുഹമ്മദ് സിമാൽ. പൊന്നാനി ഐ.എസ്.എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. കഴിഞ്ഞ തവണ ജില്ലതല മത്സരത്തിൽ വെള്ളി മെഡലും ഓപൺ സ്റ്റേജ് ഇന്റർ ക്ലബ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡലും കരസ്ഥമാക്കിയിട്ടുണ്ട്. ഓനാക്കൽ ആരിഫ-അക്ബർ ദമ്പതികളുടെ മകനാണ്. സഹോദരൻ: മുഹമ്മദ് അറഫാത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.