കോട്ടക്കൽ: പഴയകാല ഇ.എൻ.ടി സർജൻ ഡോ. എം.എ. ഗോപാലകൃഷ്ണന്റെ സ്മരണാർഥം നടത്തുന്ന 'മജന്‍റ' ദ്വിദിന വിദ്യാഭ്യാസ ശിൽപശാല കോട്ടക്കൽ റിഡ്ജസ് ഇൻ ഹാളിൽ നടന്നു. ഇ.എൻ.ടി സർജൻമാരുടെ സംഘടനയുടെ കേരളഘടകം സംസ്ഥാന പ്രസിഡന്‍റ് ഡോ. സി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഡോ. എം.എ. ഗോപാലകൃഷ്ണന്റെ സ്മരണാർഥം മലപ്പുറം ഇ.എൻ.ടി ചാപ്റ്ററും മജന്‍റ സൊസൈറ്റിയും എല്ലാ വർഷവും നൽകാറുള്ള മജന്‍റ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. കേരളത്തിലെ വിവിധ മെഡിക്കൽ കോളജുകളിൽനിന്ന് ഇ.എൻ.ടി പോസ്റ്റ് ഗ്രാജ്വേഷൻ ഈ വർഷം പൂർത്തിയാക്കിയ വിദ്യാർഥികൾക്കിടയിൽ നടത്തിയ മത്സര പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഡോ. ശ്രീലക്ഷ്മി ബാലകൃഷ്ണന് ലക്ഷം രൂപയും പ്രശസ്തിപത്രവും ഗോൾഡ് മെഡലും ഉൾപ്പെടുന്ന അവാർഡ് സംസ്ഥാന പ്രസിഡന്‍റ് ഡോ. സി. പ്രഭാകരൻ സമ്മാനിച്ചു. മലപ്പുറം ജില്ല ഘടകം പ്രസിഡന്‍റ് ഡോ. ഹേമ ശശിധരൻ അധ്യക്ഷത വഹിച്ചു. അനുസ്മരണ യോഗത്തിൽ മുൻ സംസ്ഥാന പ്രസിഡന്‍റ് ഡോ. സഹീർ എൻ. അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. സർജറി ശിൽപശാലക്ക് ഡോ. സതീഷ് ജയിൻ, ഡോ. ഷിബു ജോർജ്, ഡോ. വിനോദ് ഫെലിക്സ്, ഡോ. വിവേക് ശശീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ഡോ. കെ.എ. സീതി, ഡോ. ജോൺ പണിക്കർ, ഡോ. മൻസൂർ കുരിക്കൾ, ഡോ. പി. ഷാജിദ്, ഡോ. മുഹമ്മദ് ശരീഫ്, ഡോ. അരുൺ ദിവാകർ, ഡോ. അനിത എന്നിവർ സംസാരിച്ചു. ശിൽപശാല ഞായറാഴ്ച സമാപിക്കും. KTKL 301 'മജന്‍റ' ദ്വിദിന വിദ്യാഭ്യാസ ശിൽപശാല കോട്ടക്കൽ റിഡ്ജസ് ഇൻ ഹാളിൽ സംസ്ഥാന പ്രസിഡന്‍റ് ഡോ. സി. പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.