MPG EDPL എടപ്പാളിൽ ഫോറം സൻെറർ പ്രവർത്തനമാരംഭിച്ചു എടപ്പാൾ: എടപ്പാളിൽ അഞ്ച് നിലകളിലായി ആരംഭിച്ച ഫോറം സെന്റർ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടർ ടി.വി. സിദ്ദീഖ്, ചെയർമാൻ പി.വി. ലത്തീഫ്, എക്സിക്യൂട്ടിവ് ഡയറക്ടർ ടി.വി. ത്വൽഹത്ത്, ജനറൽ മാനേജർ ലിജോ ഡേവിഡ്, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.എൽ.എമാരായ ഡോ. കെ.ടി. ജലീൽ, പി.കെ. കുഞ്ഞാലിക്കുട്ടി, പി. നന്ദകുമാർ, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, മഞ്ഞളാംകുഴി അലി, ശബരിമല മാളികപ്പുറം മുൻ മേൽശാന്തി പി.എം. മനോജ് എമ്പ്രാന്തിരി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ സി.വി. സുബൈദ ടീച്ചർ, കഴുങ്ങിൽ മജീദ്, അഡ്വ. പി.പി. മോഹൻദാസ്, പി. കുഞ്ഞാവു ഹാജി, ഡോ. സി.പി. ബാവ ഹാജി, പി. ജ്യോതിഭാസ്, പി.ടി. അജയ് മോഹൻ, പി.പി. സുനീർ, രവി തേലത്ത്, ആലങ്കോട് ലീലാകൃഷ്ണൻ, പി. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. എടപ്പാൾ പട്ടാമ്പി റോഡിൽ 1,30,000 ചതുരശ്ര അടിയിലാണ് ഫോറം സെന്റർ പ്രവർത്തനം ആരംഭിച്ചത്. നെസ്റ്റോ, ട്രെൻസ്, ചിക്കീസ്, സിയോമി, ഫൺഫോറം, മോസി, കാലിക്കറ്റ് നോട്ട് ബുക്ക്, പിസ ഹട്ട്, ചാർമിനാർ തുടങ്ങിയ സ്ഥാപനങ്ങൾ മാളിൽ ഉണ്ടാകും. ഫോറം ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി എടപ്പാൾ ഗ്രാമപഞ്ചായത്തിന്റെ പരിരക്ഷ പദ്ധതിയായ അരികെ പാലിയേറ്റിവിനും ദയ പാലിയേറ്റിവിനും ചടങ്ങിൽ സഹായം കൈമാറി. കുറ്റിപ്പുറം കേന്ദ്രമായ 'ഇല' ഫൗണ്ടേഷന് അവരുടെ ഉൽപന്നങ്ങളുടെ വിൽപനക്ക് മാളിൽ സൗജന്യ ഇടം നൽകിയിട്ടുണ്ട്. Photo: Mp EDPL എടപ്പാൾ ഫോറം സെന്റർ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.