തിരൂർ മണ്ഡലം എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കൽപകഞ്ചേരി: ജില്ലയിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാർ കടുത്ത അവഗണനയാണ് ജില്ലയോട് കാണിക്കുന്നതെന്നും ജില്ലയിൽ പറയത്തക്ക വിധത്തിലുള്ള ഒരു വലിയ പദ്ധതികളും എം.പിമാർ കൊണ്ടുവന്നിട്ടില്ലെന്നും തിരൂരിൽ ഒരു കേന്ദ്രീയ വിദ്യാലയമെന്ന വർഷങ്ങളായുള്ള ആവശ്യം ഇന്നും നിറവേറ്റപ്പെടാതെ കിടക്കുകയാണെന്നും പി. നന്ദകുമാർ എം.എൽ.എ പറഞ്ഞു.
തിരൂർ മണ്ഡലം എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് കടുങ്ങാത്തുകുണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി.ജെ. രാജേഷ് അധ്യക്ഷത വഹിച്ചു.
കൺവീനർ അഡ്വ. പി. ഹംസക്കുട്ടി, സി.പി.എം സെക്രട്ടേറിയറ്റ് അംഗം വി.പി. സക്കറിയ, സി.എം. മൊയ്ദീൻ കുട്ടി, കൂട്ടായി ബഷീർ, അഡ്വ. യു. സൈനുദ്ദീൻ, സി.കെ. ബാവ കുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.