കേന്ദ്ര സർവകലാശാല പ്രവേശനം: ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു വളാഞ്ചേരി: എം.എൽ.എയുടെ നേതൃത്വത്തിൽ കോട്ടക്കൽ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതി 'സ്റ്റപ്സി'ന്‍റെ ഭാഗമായി വിദ്യാർഥികൾക്ക് കേന്ദ്ര സർവകലാശാലകളെ പരിചയപ്പെടുത്തുന്നതിനുള്ള ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ മുഖ്യപ്രഭാഷണം നടത്തി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേരി, കോട്ടക്കൽ നഗരസഭ ചെയർപേഴ്സൻ ബുഷ്റ ഷബീർ, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ. മാനുപ്പ (ഇരിമ്പിളിയം), ടി.പി. സജ്ന ( മാറാക്കര), ഹസീന ഇബ്രാഹീം (എടയൂർ), ജസീന മജീദ് (പൊന്മള), കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി. സിദ്ദീഖ്, മുജീബ് വാലാസി, എൻ. മുഹമ്മദ്, നജ്മത്ത് പാമ്പലത്ത്, വി. മധുസൂദനൻ, ടി.കെ. ആബിദലി, സലാം വളാഞ്ചേരി, കെ.കെ. നാസർ, റൂബി ഖാലിദ്, ഒ.കെ. സുബൈർ, ഒളകര കുഞ്ഞിമുഹമ്മദ്, ഒ.പി. കുഞ്ഞിമുഹമ്മദ്, ജാഫർ പുതുക്കിടി, സദാനന്ദൻ കോട്ടീരി, ബദരിയ്യ മുനീർ, ആബിദ മൻസൂർ, ഈസ നമ്പ്രത്ത്, കെ.വി. ഉണ്ണികൃഷ്ണൻ, എ.പി. ജാഫറലി, സുബൈർ പള്ളിക്കര, വി.പി. അബ്ദുറഹിമാൻ എന്നിവർ സംബസിച്ചു. കരിയർ കൗൺസിലർ റിയാസ് റൂമി, കെ.വി. മുഹമ്മദ് യാസീൻ, സഫ്വാൻ, അബ്ദുൽ വാസിഹ്, മുഹമ്മദ് അസ്‌ലഹ്, അഹമ്മദ് അംജദ്, റൈഷിൻ, മുബഷിർ എന്നിവർ ക്ലാസെടുത്തു. MP VNCY K MLA Abd Husain Thangl.JPG : കോട്ടക്കൽ മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതി 'സ്റ്റെപ്സി'ന്‍റെ ഭാഗമായി നടന്ന കേന്ദ്ര സർവകലാശാല ഓറിയന്റേഷൻ പ്രോഗ്രാം പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.