യൂത്ത് കോൺഗ്രസ് പ്രതീകാത്മക കെ-റെയിൽ സർവേ കല്ല് സ്ഥാപിച്ചു വളാഞ്ചേരി: പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെയാണ് കേരളത്തെ രണ്ടായി കീറിമുറിക്കുന്ന കെ-റെയിൽ പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി വളാഞ്ചേരി കാട്ടിപ്പരുത്തി വില്ലേജ് ഓഫിസിന് മുന്നിൽ പ്രതീകാത്മക കെ-റെയിൽ സർവേ കല്ല് സ്ഥാപിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷാഹ്‌നാസ് പാലക്കൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് ഷബാബ് വക്കരത്ത് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് കുറ്റിപ്പുറം ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് അഡ്വ. മുജീബ് കൊളക്കാട് മുഖ്യ പ്രഭാഷണം നടത്തി. പറശ്ശേരി അസൈനാർ, കെ.വി. ഉണ്ണികൃഷ്ണൻ, വിനു പുല്ലാനൂർ, അനുഷ സ്ലീമോവ്, അനീഷ് പേരശ്ശനൂർ, രഞ്ജിത്ത് എടയൂർ, ഇസ്സുദ്ദീൻ പൈങ്കണ്ണൂർ, നൗഫൽ പാലാറ, മുസ്തഫ പുഴനമ്പ്രം, ബഷീർ മാവണ്ടിയൂർ, ബിനീഷ് മങ്കേരി, അസറുദ്ദീൻ എന്നിവർ സംസാരിച്ചു. MP VNCY 2 Youth Cong Shahanas .jpg: കെ-റെയിലിനെതിരെ യൂത്ത് കോൺഗ്രസ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി വളാഞ്ചേരി വില്ലേജ് ഓഫിസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷാഹ്‌നാസ് പാലക്കൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.