MP ഓട്ടിസം ദിനാചരണം

ഓട്ടിസം ദിനാചരണം ചങ്ങരംകുളം: എറവറാംകുന്ന് സാംസ്കാരികവേദി ആർട്സ് സ്പോർട്സ് ക്ലബ് തവനൂർ അഗതിമന്ദിരത്തിൽ ഓട്ടിസം ദിനാചരണം നടത്തി.‌ വായനശാലയുടെ ആഭിമുഖത്തിൽ നടത്തിയ പരിപാടിയിൽ തവനൂർ അഗതിമന്ദിരത്തിൽ താമസിക്കുന്ന നൂറോളം പേർക്ക് ഉച്ചഭക്ഷണം നൽകി. നാട്ടിലുള്ള ഓട്ടിസം ബാധിതരെ സന്ദർശിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്‌തു. പരിപാടിക്ക് ഇ.എം. ഇബ്രാഹിം, ടി.വി. യാസിർ, ഷാരിഖ്, ഇ.എച്ച്. ഷബീഹ്, ഇ.എസ്. ഷിഫാസ്, ഇ.എം. ഫിയാസ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ:-തവനൂർ അഗതി മന്ദിരത്തിൽ നടത്തിയ ഓട്ടിസം ദിനാചരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.