വലിയകുളം തകർച്ച: ധർണ നടത്തി പെരുമ്പടപ്പ്: വലിയകുളം കുളമാക്കി ലക്ഷങ്ങൾ മുടിച്ചവരെ അറസ്റ്റ് ചെയ്യുക എന്ന മുദ്രാവാക്യമുയർത്തി പുത്തൻപള്ളി സെന്ററിൽ പെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. 31 ലക്ഷം രൂപ ചെലവഴിച്ച് പുനർനിർമിച്ച കുളം ചെറിയ മഴയിൽ തകർന്നത് നിലവാരമില്ലാത്ത പ്രവൃത്തി മൂലമാണെന്ന് പ്രവർത്തകർ ആരോപിച്ചു. കെ.പി.സി.സി സെക്രട്ടറി സലീം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.കെ. അനസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർ പി. റംഷാദ്, വത്സല കുമാർ എന്നിവർ സംസാരിച്ചു. കെ.ടി. റസാഖ് സ്വാഗതവും ദിൻഷാദ് നന്ദിയും പറഞ്ഞു. Photo: MP PNN 4: വലിയകുളം തകർച്ചക്കെതിരെ പുത്തൻപള്ളിയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ ധർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.