മുഹമ്മദ് റഫീഖ്
Posted On
date_range Updated On
date_range വിദ്യാർഥിനിയുടെ ആത്മഹത്യ: യുവാവ് അറസ്റ്റിൽ
മേലാറ്റൂർ: പതിമൂന്നുകാരിയായ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചെർപ്പുളശ്ശേരി നെല്ലായ പൊട്ടച്ചിറ മലയിൽ താഴത്തേതിൽ മുഹമ്മദ് റഫീഖാണ് (21) അറസ്റ്റിലായത്. ജനുവരി 12നാണ് കുട്ടി വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
പോസ്റ്റ്മോർട്ടത്തിൽ കുട്ടി ലൈംഗികചൂഷണത്തിന് വിധേയമായതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തിയാണ് അറസ്റ്റ്. പ്രതി പലതവണ കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയിരുന്നുവെന്നും ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.