‘മാധ്യമം’ഹെൽത്ത് കെയർ പദ്ധതിയിലേക്ക് മേലാറ്റൂർ ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച തുക പ്രിൻസിപ്പൽ കെ. അബ്ദുൽ കരീമിൽനിന്ന് ‘മാധ്യമം’ മലപ്പുറം റസിഡന്റ് എഡിറ്റർ ഇനാം റഹ്മാൻ ഏറ്റുവാങ്ങുന്നു
മേലാറ്റൂർ: ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ‘മാധ്യമം’ഹെൽത്ത് കെയറിലേക്ക് മേലാറ്റൂർ ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ചത് 1,54,438 രൂപ. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കെ. അബ്ദുൽ കരീം, ‘മാധ്യമം’ റെസിഡന്റ് എഡിറ്റർ ഇനാം റഹ്മാന് തുക കൈമാറി. ഏറ്റവും കൂടുതൽ സംഖ്യ സമാഹരിച്ച വിദ്യാർഥികളായ എസ്. ലിൻ അമാൽ, എ.പി. ഫൈസ ഫാത്തിമ, ഫാത്തിമ ഷിസ, കെ.ടി. മുഹമ്മദ് ആതിഫ്, ഹാനി മുഹമ്മദ്, പി. ഫൈസാൻ എന്നിവർക്കും ഏറ്റവും കൂടുതൽ സംഖ്യ സമാഹരിച്ച ക്ലാസ് അധ്യാപകരായ ടി. ഹസീന, എം.എം. മുഹമ്മദ് സാലിം എന്നിവർക്കും പ്രത്യേക ഉപഹാരം നൽകി.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി പി. അബ്ദുൽ കരിം, മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല, സ്റ്റാഫ് സെക്രട്ടറി എം.എം. മുഹമ്മദ് സാലിം, പ്രോഗ്രാം കൺവീനർ ടി.കെ. സഹീറ, കോ- കരിക്കുലർ ആക്റ്റിവിറ്റി കൺവീനർമാരായ ആമിയ ജമാൽ, മുഹമ്മദ് ആദിൽ, ഹെഡ് ഗേൾ കെ.ടി. ഫാത്തിമ റിഫ, ഹെഡ് ബോയ് വി.പി. റയാൻ മുഹമ്മദ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ. അബ്ദുൽ കരീം സ്വാഗതവും വൈസ് പ്രിൻസിപ്പൽ പി.ടി. അക്ബർ അലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.