മേലാറ്റൂർ: എടപ്പറ്റയിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ അപാകതയെന്ന പരാതിയുമായി യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ഉൾപ്പെടെ ഒരു വിഭാഗം നേതാക്കൾ കോൺഗ്രസിൽനിന്ന് രാജിവെച്ചു. എടപ്പറ്റ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ സജി പി. തോമസ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വാക്കയിൽ ഷൗക്കത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പന്തലാൻ അബൂബക്കർ, പി. ഹനീഫ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വൈശ്യർ ഖാദർ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സി.എം. രാജു, സെക്രട്ടറി കുണ്ടിൽ ഹമീദ് തുടങ്ങിയ നേതാക്കളും ഏതാനും പ്രവർത്തകരുമാണ് രാജിവെച്ചത്.
സ്ഥാനാർഥി നിർണയത്തിലെ അവഗണനയും ചിലരുടെ ഏകാധിപത്യവുമാണ് രാജിവെക്കാൻ കാരണമെന്ന് നേതാക്കൾ വാർത്താകുറിപ്പിൽ അറിയിച്ചു. തെരഞ്ഞെടുപ്പിൽ മനഃസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യുമെന്ന് ഇവർ പറഞ്ഞു.
പാർട്ടിയിൽ ഏതാനും വർഷങ്ങളായി തുടരുന്ന അവഗണന നിലനിൽക്കെ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിലെ ഒരു വിഭാഗത്തെ തീർത്തും അവഗണിച്ചു. സ്ഥാനാർഥി നിർണയം നീട്ടിക്കൊണ്ടുപോയി സ്ഥാനാർഥിത്വത്തിൽനിന്ന് ഒരു വിഭാഗത്തെ ഒഴിവാക്കുന്ന നടപടിയാണുണ്ടായതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.