വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

ജി​ല്ല വോ​ളി​ബാ​ൾ: പ​ര​പ്പ​ന​ങ്ങാ​ടി ജേ​താ​ക്ക​ൾ

മേ​ലാ​റ്റൂ​ർ: എ​ട​പ്പ​റ്റ വെ​ള്ളി​യ​ഞ്ചേ​രി എ.​എ​സ്.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ജി​ല്ല സ്കൂ​ൾ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ര​പ്പ​ന​ങ്ങാ​ടി ഉ​പ​ജി​ല്ല ജേ​താ​ക്ക​ളാ​യി. മേ​ലാ​റ്റൂ​ർ ര​ണ്ടാം​സ്ഥാ​നം നേ​ടി. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മേ​ലാ​റ്റൂ​ർ ഒ​ന്നാം സ്ഥാ​ന​വും പ​ര​പ്പ​ന​ങ്ങാ​ടി ര​ണ്ടാം സ്ഥാ​ന​വും തി​രൂ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ നി​ല​മ്പൂ​ർ ഉ​പ​ജി​ല്ല ഒ​ന്നാം സ്ഥാ​ന​വും പ​ര​പ്പ​ന​ങ്ങാ​ടി ഉ​പ​ജി​ല്ല ര​ണ്ടാം​സ്ഥാ​ന​വും താ​നൂ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 53 ടീ​മു​ക​ളി​ലാ​യി 650ഓ​ളം കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ കെ. ​സു​നി​ത, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജ​യ്സ​ൺ ജോ​സ​ഫ്, പി.​ടി.​എ പ്ര​സി​ഡ​ന്റ് അ​ഡ്വ. സ​ത്യ​നാ​ഥ​ൻ, ടി.​പി. ഷ​നി​ൽ, മു​ഹ​മ്മ​ദ് കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Malappuram District Volleyball: Parapanangadi Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.