Posted On
date_range Updated On
date_range മദ്യവിൽപന; രണ്ടുപേർ പിടിയിൽ
മേലാറ്റൂർ: ചാരായം വാറ്റി വിൽപന നടത്തുകയും വിദേശമദ്യം കൈവശം വെക്കുകയും ചെയ്ത കേസിൽ രണ്ടുപേർ മേലാറ്റൂർ പൊലീസിെൻറ പിടിയിലായി.
മേലാറ്റൂർ പള്ളിപ്പറമ്പ് കോളനിയിലെ പള്ളിപ്പറമ്പ് വീട്ടിൽ രാമൻ (45), മേലാറ്റൂർ ചോലക്കുളത്തെ പാറക്കോട്ടിൽ ശിവശങ്കരൻ (51) എന്നിവരാണ് പിടിയിലായത്. രാമെൻറ വീട്ടിൽ വെച്ചാണ് ചാരായം വാറ്റുകയും വിൽപന നടത്തുകയും ചെയ്തിരുന്നത്. ഇവിടെനിന്ന് നാലര ലിറ്റർ ചാരായം പിടികൂടി. ഇതോടൊപ്പം വിൽപനക്കായി കൈവശംവെച്ച ഒരുലിറ്റർ വിദേശമദ്യവും പിടികൂടി.
രാമനിൽനിന്ന് ചാരായം വാങ്ങുകയും വിൽപന നടത്തുകയും ചെയ്ത സംഭവത്തിലാണ് ചോലക്കുളം സ്വദേശി ശിവശങ്കരനെ പിടികൂടിയത്.
ഇരുവരെയും കോടതിയിൽ ഹാജരാക്കി. എസ്.ഐമാരായ കെ.സി. മത്തായി, മണികണ്ഠൻ, സി.പി.ഒ കൈലാസ്, ഉണ്ണികൃഷ്ണൻ, സിന്ധു, ഫക്രുദ്ദീൻ അലി, ഹോംഗാർഡ് വിനോദ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.