തെരുവുനായ്ക്കളുടെ ആ​ക്രമണത്തിൽ യുവാവിന് പരിക്കേറ്റു

മേ​ലാ​റ്റൂ​ർ: പ​ട്ടി​ക്കാ​ട് പ​ള്ളി​ക്കു​ത്ത് പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം. ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​ന് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണത്തി​ൽ പ​രി​ക്കേ​റ്റു. പ​ള്ളി​ക്കു​ത്ത് ച​ക്ക​പ്പ​ത്ത് വീ​ട്ടി​ൽ ഷെ​മീ​റി (22) നെ​യാ​ണ് തു​ട​ർ​ച്ച​യാ​യി ര​ണ്ട് ത​വ​ണ നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ച​ത്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന യു​വാ​വ് രാ​ത്രി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് ക​രു​വ​മ്പാ​റ-​പ​ള്ളി​പ​ടി റോ​ഡി​ൽ തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ച​ത്.

ഒ​രാ​ഴ്ച മു​മ്പു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ സ​മീ​പ​ത്തെ വ​യ​ലി​ലേ​ക്ക് ചാ​ടി​യാ​ണ് ര​ക്ഷ​പെ​ട്ട​ത്. കൈവി​ര​ലി​ന് ക​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ ന​ട​ക്കു​ന്ന​തി​നി​ടെ ശ​നി​യാ​ഴ്ച രാ​ത്രി വീ​ണ്ടും ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി. നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് പ​രി​ക്കേ​ൽ​ക്കു​ക​യും കൈ​ക്ക് ക​ടി​യേ​ൽ​ക്കു​ക​യും ചെ​യ്തു.കൂ​ടാ​തെ കു​റു​ക്ക​ന്മാ​രു​ടെ ശ​ല്യം ഉ​ള്ള​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. തെ​രു​വു​നാ​യ് ശ​ല്യ​ത്തി​ന് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി.

Tags:    
News Summary - attack by stray dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.