representational image
മയക്കുമരുന്നുമായി യുവാവ് പിടിയിൽ
മങ്കട: സിന്തറ്റിക് ഡ്രഗ് ഇനത്തിൽപെട്ട, മാരകശേഷിയുള്ള മയക്കുമരുന്നായ മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിനുമായി (എം.ഡി.എം.എ) ഒമ്പത് ഗ്രാം സഹിതം യുവാവ് പിടിയിൽ.
അങ്ങാടിപ്പുറം പുത്തനങ്ങാടി ഒടുവിൽ വീട്ടിൽ മുഹമ്മദ് ഇല്യാസിനെയാണ് (37) പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽനിന്ന് സിന്തറ്റിക് മയക്കുമരുന്നിനത്തിൽപെട്ടവ എത്തുന്നതായി വിവരം ലഭിച്ചത്. പെരിന്തൽമണ്ണ ഡിവൈ.എസ്.പി കെ.എം. ദേവസ്യ, മങ്കട സി.ഐ എൻ. പ്രജീഷ്, എസ്.ഐ മാത്യു എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് കാറിൽ വിൽപനക്ക് കൊണ്ടുവന്ന എം.ഡി.എം.എ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതിൽ ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽനിന്നുള്ള ഏജൻറുമാർ മുഖേന ജില്ലയിലേക്ക് എത്തിച്ച് ഗ്രാമിന് 5000 മുതൽ 10,000 രൂപ വിലപറഞ്ഞുറപ്പിച്ച് വിൽപനക്കായി കൊണ്ടുവന്നതാണെന്ന് പൊലീസിനോട് പറഞ്ഞു. മാസങ്ങൾക്കുമുമ്പ് മുഹമ്മദ് ഇല്യാസിനെ കഞ്ചാവുമായി പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
മങ്കട എ.എസ്.ഐ ഷാഹുൽ ഹമീദ്, ജില്ല ആൻറി നാർക്കോട്ടിക് സ്ക്വാഡിലെ സി.പി. മുരളീധരൻ, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ്കുമാർ, പ്രശാന്ത്, മങ്കട സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ബൈജു കുര്യാക്കോസ്, സിവിൽ പൊലീസ് ഓഫിസർ ബാലകൃഷ്ണൻ, രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.