മങ്കട: ഒരു മരംകൊത്തിപ്പക്ഷിയുടെ ഉപദ്രവംകാരണം വഴിനടക്കാന്‍ ഭയക്കുകയാണ് മങ്കട പൊന്ത്യൊടുക ഗ്രാമവാസികള്‍. പഞ്ചായത്ത് ഏഴാം വാര്‍ഡ് ഉള്‍പ്പെടുന്ന പൊന്ത്യൊടുക ഗ്രാമത്തിലാണ് ഒരു മാസത്തിലധികമായി ഒരു മരംകൊത്തി നാട്ടുകാരുടെ ഉറക്കംകെടുത്തുന്നത്.
പൊന്ത്യൊടുക പ്രദേശത്തുള്ള നമസ്കാരപ്പള്ളിക്ക് മുന്‍വശത്തുകൂടിയുള്ള റോഡിലൂടെ പോകുന്നവരെയാണ് ഈ പക്ഷി കൊത്തുന്നത്. നടന്നു പോകുന്നവരും ബൈക്കില്‍ യാത്രചെയ്യുന്നവരുമായ നിരവധി പേരെ ഇതിനകം ഉപദ്രവിച്ചു. ഹെല്‍മറ്റ് ധരിക്കുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെടും. നമസ്കാര പള്ളിയുടെ പരിസരങ്ങളിലായി ഇരിപ്പുറപ്പിക്കുന്ന മരം കൊത്തി പെട്ടെന്ന് പറന്നുവന്ന് തലയില്‍ കൊത്തുകയോ മാന്തുകയോ ആണ് ചെയ്യുന്നത്.
നമസ്കാരപ്പള്ളിയുടെയും സമീപത്തുള്ള വീടുകളുടെയും ജനല്‍ ചില്ലിലും വന്ന് കൊത്താറുണ്ട്. പ്രദേശവാസികളായ പാറക്കല്‍ ശറഫുദ്ദീന്‍, കൂരിയാടന്‍ ഹനീഫ, കളത്തില്‍ സക്കീര്‍, കേരളാംതൊടി ശഫീഖ് അഹമ്മദ്, കേരളാംതൊടി റിയാസ്, കളത്തില്‍ മുനീര്‍, ചേരിയാട്ടില് ഹംസ തുടങ്ങിയ നിരവധിപേരെയാണ് മരംകൊത്തി ഇതിനകം ഉപദ്രവിച്ചത്. നമസ്കാര പള്ളിയുടെ മുന്‍വശം കുത്തനെയുള്ള ഇറക്കവും വളവുംചേര്ന്ന വീതികുറഞ്ഞ റോഡാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.