മങ്കട: തിരൂർക്കാട് സ്കൂൾപടിയിൽ പൊലീസിെൻറ വാഹന പരിശോധനക്കിടെ വാഹന മോഷ്ടാവ് പിടിയിലായി. പാലക്കാട് പുലാശ്ശേരി കോവിലങ്ങൽ വീട്ടിൽ രഞ്ജിത്താണ് (29) പിടിയിലായത്. മക്കരപ്പറമ്പ് ചെട്ടിയാരങ്ങാടി സ്വദേശിയായ തയ്യിൽ ഉമ്മറുദ്ദിെൻറ മക്കരപ്പറമ്പ് താജ്മഹൽ ഫർണിച്ചർ കടയുടെ എതിർവശം റോഡരികിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയിരുന്നു. സംഭവത്തതിൽ അന്വേഷണം നടത്തുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ തിരൂർക്കാട് വെച്ച് ബൈക്കുമായി പ്രതി പിടിയിലായത്.
പ്രതിയെ അറസ്റ്റ് ചെയ്ത് പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മങ്കട ഇൻസ്പെക്ടർ സി.എൻ. സുകുമാരൻ, സബ് ഇൻസ്പെക്ടർ ബി. പ്രദീപ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബൈജു കുര്യാക്കോസ്, ജയമണി, സിവിൽ പൊലീസ് ഓഫിസർമാരായ രജീഷ്, പ്രവീൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.