വ​ള്ളി​ക്കാ​പ്പ​റ്റ കേ​ര​ള അ​ന്ധ വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കാ​ളി​കാ​വ് വ​ന​ത്തി​ൽ 

അ​ക​ക്ക​ണ്ണി​ൽ കാ​ടി​നെ തൊ​ട്ട​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ

മ​ങ്ക​ട: സാ​മൂ​ഹി​ക ശാ​സ്ത്ര​ത്തി​ലെ കാ​ടു​ക​ളെ കു​റി​ച്ച് പ​ഠി​ക്കാ​നാ​യി വ​ള്ളി​ക്കാ​പ്പ​റ്റ അ​ന്ധ​വി​ദ്യാ​ല​യ വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും കാ​ളി​കാ​വ് റേ​ഞ്ചി​ലെ ച​ക്കി​കു​ഴി സ്റ്റേ​ഷ​ൻ ടി.​കെ. കോ​ള​നി സ​ന്ദ​ർ​ശി​ച്ചു. 34 വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും രാ​വി​ലെ ത​ന്നെ കോ​ള​നി​യി​ൽ എ​ത്തി. ഗൈ​ഡി​ന്റെ സ​ഹാ​യ​ത്തോ​ടെ വി​വി​ധ മ​ര​ങ്ങ​ൾ, ഇ​ല​ക​ൾ, നീ​രൊ​ഴു​ക്ക്, പാ​റ​ക്കെ​ട്ടു​ക​ൾ എ​ന്നി​വ കേ​ട്ടും, സ്പ​ർ​ശി​ച്ചും കു​ട്ടി​ക​ൾ അ​ക​ക്ക​ണ്ണി​ൽ ആ​വാ​ഹി​ച്ചു.

നി​റ​ഞ്ഞ സ​ന്തോ​ഷ​ത്തോ​ടെ കു​ട്ടി​ക​ൾ കാ​ടി​ന്റെ ഹൃ​ദ​യ​ത്തി​ലൂ​ടെ ഇ​റ​ങ്ങി ന​ട​ന്നു. ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് വ​ണ്ടൂ​ർ റേ​ഞ്ച് ഫോ​റ​സ്‌​റ്റ് ഓ​ഫി​സ​ർ പി. ​വി​നു കു​ട്ടി​ക​ളോ​ട് സം​വ​ദി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി. ​അ​ബ്ദു​ൽ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ കെ.​പി. അ​ഭി​ലാ​ഷ്, ജെ.​ടി. ഹ​മീ​ദ്, എ.​കെ. നാ​സ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ചോ​ല​നാ​യ്ക്ക​ർ വി​ഭാ​ഗ​ത്തി​ലെ ആ​ദി​വാ​സി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും അ​വ​രു​ടെ ഭാ​ഷ, ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഗു​ഹ എ​ന്നി​വ കു​ട്ടി​ക​ൾ തൊ​ട്ട​റി​യു​ക​യും ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തു. വ​ന സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ഉ​പ​ഹാ​രം റേ​ഞ്ച് ഓ​ഫി​സ​ർ വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Vallikappatta Blind School Students vitisted T.K. Colony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.