അരിപ്രയിൽ തെരുവുനായുടെ കടിയേറ്റ പേരയിൽ റസാഖിെൻറ കൈയിലെ മുറിവ്
Posted On
date_range Updated On
date_range അരിപ്രയിൽ തെരുവുനായ് ശല്യം; മൂന്നുപേർക്ക് കടിയേറ്റു
മങ്കട: മേലെ അരിപ്രയിൽ രണ്ട് കുട്ടികൾക്കും മധ്യവയസ്കനും തെരുവ് നായുടെ കടിയേറ്റു. വെള്ളിയാഴ്ച രാവിലെയാണ് മേലെ ബസ് സ്റ്റോപ്പിനു സമീപം നിന്ന ഐ.ടി.ഐ വിദ്യാർഥി പ്രതുൽ രാജ് (19), വീടിനടുത്ത് റോഡരികിൽ നിൽക്കുകയായിരുന്ന പേരിയൽ റസാഖ് (40), ഇദ്ദേഹത്തിെൻറ ഒക്കത്തിരുന്ന മകൻ അമീൻ മുഹമ്മദ് (പത്ത് മാസം) എന്നിവർക്ക് കടിയേറ്റത്.
പിതാവും കുട്ടിയും മഞ്ചേരി മെഡിക്കൽ കോളജിലും വിദ്യാർഥി പെരിന്തൽമണ്ണ ആശുപത്രിയിലും ചികിത്സ തേടി. വളർത്തുമൃഗങ്ങളെയും കോഴികളെയും നായ്ക്കൾ ഉപദ്രവിക്കുന്നതായി നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.