Posted On
date_range Updated On
date_range ബില്ലടക്കാൻ പണമില്ല; ആദിവാസി കുടുംബത്തിന്‍റെ വൈദ്യുതി വിച്ഛേദിച്ചു
മങ്കട: വൈദ്യുതി ബില്ലടക്കാൻ പണമില്ലാത്തതിന്‍റെ പേരിൽ ചേരിയംമലയിലെ കോളനിയിലെ ആദിവാസി കുടുംബം ദുരിതത്തിൽ. ബില്ലടക്കാൻ പണമില്ലാത്തതിനാൽ കള്ളിക്കൽ കോളനിയിലെ രാകേഷിന്‍റെ കുടുംബത്തിന്‍റെ വൈദ്യുതി കണക്ഷനാണ് നഷ്ടമായത്. ക്ഷയരോഗ ബാധിതനായ രാകേഷ് കഴിഞ്ഞയാഴ്ച മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് സംഭവം. 12 യൂനിറ്റ് വരെ ഇവർക്ക് വൈദ്യുതി സൗജന്യമാണ്. എന്നാൽ, അതിന് മുകളിലുള്ള ഉപയോഗത്തിനാണ് ബില്ല് വന്നത്. ആശുപത്രിയിൽനിന്ന് തിരിച്ചെത്തിയ രാകേഷ് വൈദ്യുതിയില്ലാത്തതിനാൽ കുടുംബസമേതം ഭാര്യവീട്ടിലേക്ക് മാറിയിരിക്കുകയാണ്. ഹൃദ്രോഗിയായ എട്ടുവയസ്സുകാരി മകൾ രഞ്ജിഷ്മയടങ്ങുന്നതാണ് നാലംഗ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.