Posted On
date_range Updated On
date_range ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദുത്വ ആശയങ്ങള്‍ ഒളിച്ചുകടത്തുന്നു –ടി. ആരിഫലി
മങ്കട: ഭരണകൂടത്തിെൻറ ഹിന്ദുത്വ ആശയങ്ങള്‍ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്ര സർക്കാർ ഒളിച്ചുകടത്തുകയാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറല്‍ ടി. ആരിഫലി. തിരൂര്‍ക്കാട് ഇലാഹിയ കോളജ് അലുംനി അസോസിയേഷന് (ടിക്കോസ) നടത്തിയ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള സൂം വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദ്യാഭ്യാസ വിചക്ഷണൻ ഡോ. ബദീഉസമാൻ, പ്രഫ. ലിംസീര്‍ അലി, ടിക്കോസ പ്രസിഡൻറ് എം.എ. കരീം, സെക്രട്ടറി മുഹമ്മദലി എന്നിവരും സംസാരിച്ചു.
റഹ്മത്തുല്ല മഗ്രിബി, യാസിര്‍ ഇല്ലത്തൊടി, യൂനുസ് കാരന്തൂര്‍, ജാബിര്‍ ആനക്കയം എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.