Posted On
date_range Updated On
date_range മുഹമ്മദലിക്ക് അമ്പത്തെട്ടാം വയസ്സില്‍ കന്നിവോട്ട്
മങ്കട: ചേരിയം പോത്തഞ്ചീരി മുഹമ്മദലിക്ക് അമ്പത്തെട്ടാം വയസ്സില്‍ കന്നിവോട്ട്. ജീവിത പ്രാരാബ്ധങ്ങളുമായി പതിനാലാം വയസ്സില്‍ നാടുവിട്ട മുഹമ്മദലി നാട്ടില്‍ സ്ഥിരതാമസമാക്കിയിട്ട് നാലുവര്‍ഷമേ ആയുള്ളൂ. മുംബൈയിലും ഗള്‍ഫിലുമായി 37 വര്‍ഷം പ്രവാസ ജീവിതം നയിച്ച മുഹമ്മദലിക്ക് വോട്ടര്‍ പട്ടികയിൽ പേരുചേര്‍ക്കാനും സാധിച്ചില്ല.
ആറാം വാര്‍ഡ് അംഗം പി.കെ. നൗഷാദിെൻറ ശ്രമഫലമായാണ് പട്ടികയിൽ പേരുചേര്‍ത്തത്. നാട്ടില്‍ സ്ഥിര താമസമായതിനുശേഷം ആദ്യമായി വരുന്ന തെരഞ്ഞെടുപ്പില്‍ മുഹമ്മദലി കന്നി വോട്ട് രേഖപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.