മു​ഹ​മ്മ​ദ് നി​ഹാ​ൽ

ജ​ർ​മ​നി​യി​ൽ പ​ന്തു​ത​ട്ടാ​ൻ മു​ഹ​മ്മ​ദ് നി​ഹാ​ൽ

മ​ങ്ക​ട: ഡി.​എ​ഫ്.​ഐ ജ​ർ​മ​നി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​ശീ​ല​ന ക്യാ​മ്പി​ലും ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ലും പ​ങ്കെ​ടു​ക്കാ​ൻ മ​ങ്ക​ട ചേ​രി​യം സ്വ​ദേ​ശി​യാ​യ ഒ​മ്പ​താം ക്ലാ​സു​കാ​ര​ൻ മു​ഹ​മ്മ​ദ് നി​ഹാ​ൽ ജ​ർ​മ​നി​യി​ലേ​ക്ക് പ​റ​ക്കും. ഫു​ട്ബാ​ൾ കോ​ച്ചി​ങ് അ​ക്കാ​ദ​മി ആ​യ സ്പോ​ർ​ട്ട് ഹു​ഡി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്റെ ഭാ​ഗ​മാ​യാ​ണ് മു​ഹ​മ്മ​ദ് നി​ഹാ​ലി​ന് സെ​ല​ക്ഷ​ൻ ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ​മാ​സം കോ​ഴി​ക്കോ​ടാ​യി​രു​ന്നു സെ​ല​ക്ഷ​ൻ ക്യാ​മ്പ്.

മ​ങ്ക​ട ചേ​രി​യം ഗ​വ. ഹൈ​സ്കൂ​ളി​ൽ ഒ​മ്പ​താം ക്ലാ​സ് പൂ​ർ​ത്തി​യാ​ക്കി​യ മു​ഹ​മ്മ​ദ് നി​ഹാ​ൽ ചേ​രി​യം സ്വ​ദേ​ശി സ്റ്റാ​ർ ഹാ​ർ​ഡ്‌​വെ​യ​ർ ഉ​ട​മ​യാ​യ പ​ള്ളി​യാ​ലി​ൽ ഹാ​രി​സി​ന്‍റെ​യും ന​ജ്മു​ന്നീ​സ​യു​ടെ​യും മ​ക​നാ​ണ്. ജ​ർ​മ​നി​യി​ലെ ആ​റു ദി​വ​സ​ത്തെ പ​രി​പാ​ടി​യി​ൽ മൂ​ന്നു​ദി​വ​സം പ​രി​ശീ​ല​ന ക്യാ​മ്പും മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി ആ​റു​മ​ത്സ​ര​ങ്ങ​ളി​ലും നി​ഹാ​ൽ പ​ങ്കെ​ടു​ക്കും. മേ​യ് 15ന് ​ജ​ർ​മ​നി​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള 20 പേ​രി​ൽ ഒ​രാ​ളാ​ണ് മു​ഹ​മ്മ​ദ് നി​ഹാ​ൽ. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്റെ കീ​ഴി​ലു​ള്ള യ​ങ് ബ്ലാ​സ്റ്റേ​ഴ്സി​ൽ അം​ഗ​മാ​ണ് നി​ഹാ​ൽ. ഇ​വ​രു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ലും ടൂ​ർ​ണ​മെ​ന്റി​ലും നേ​ര​ത്തെ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

Tags:    
News Summary - Muhammad-Nihal-Germany-Football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.