ഇർഷാദ് കാറുമായി
Posted On
date_range Updated On
date_range ലംബോർഗിനി കാർ നാട്ടിലെത്തിച്ച് പ്രവാസി
മങ്കട: ലംബോർഗിനിയുടെ 'ഉറുസ്' കാർ നാട്ടിലെത്തിച്ച് മങ്കട സ്വദേശിയും ദുബൈയിൽ വ്യവസായിയുമായ പി.ടി. ഇർഷാദ്. ദുബൈയിൽനിന്ന് കപ്പൽ മാർഗമാണ് നാട്ടിലെത്തിച്ചത്. 1.70 ലക്ഷം ദിർഹം ഡെപോസിറ്റ് ചെയ്താണ് കാർ നാട്ടിലെത്തിച്ചത്. ആറുമാസത്തേക്കാണ് ഇന്ത്യയിൽ ഓടിക്കാനുള്ള അനുമതി. 3.6 സെക്കൻഡ് കൊണ്ട് 100 കി.മീ വേഗത്തിൽ ഓടിക്കാനാവുന്ന ഈ കാർ ക്യാപ്സൂൾ ടൈപ് കളറിലുള്ളതാണ്.
നാല് കോടിയോളമാണ് ഇതിെൻറ വില.സാധാരണ ലംബോർഗിനി കേരളത്തിൽ ഓടിക്കാൻ പ്രയാസമാണ്. എന്നാൽ, എക്സ്.യു.വി ഇനത്തിൽ പെട്ടതായതിനാൽ നാട്ടിലെ റോഡുകളിലൂടെ ഓടിക്കാൻ സാധിക്കുമെന്ന് ഇർഷാദ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.