Posted On
date_range Updated On
date_range കൂട്ടില്‍ സംഘര്‍ഷം: പ്രതികള്‍ അറസ്റ്റില്‍
മങ്കട: കുടുംബവഴക്കിനെ തുടര്‍ന്ന് 21ന് മങ്കട കൂട്ടിലിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികൾ അറസ്റ്റിൽ. മാമ്പള്ളി സുബൈറിനെ (45) അടിച്ച് ഗുരുതരമായി പരിക്കേല്പിച്ച സംഭവത്തില്‍ ബന്ധുക്കളായ ജംഷീദ് (19), അസ്കര്‍ അലി (23), സാദിഖലി (27) എന്നിവരെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. മങ്കട ഇന്‍സ്പെക്ടര്‍ സി.എന്‍. സുകുമാരെൻറ നേതൃത്വത്തില്‍ എസ്.ഐ ബി. പ്രദീപ് കുമാര്‍, അലവിക്കുട്ടി അവുലാന്‍, എസ്.സി.പി.ഒ ജയമണി, മൊയ്തീന് പാലോട്, സി.പി.ഒ ബാലകൃഷ്ണന് തൃപ്പനച്ചി, സുധീഷ്, രജീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.