മങ്കട ചേരിയം മലയിൽ പുലി?

മങ്കട: ചേരിയം മലയിൽ പുലിയെ കണ്ടെന്ന് നാട്ടുകാരൻ. കൂട്ടിൽ സ്വദേശി മുതുകാടൻ ഹൈദ്രോസ് ആണ് ഞായറാഴ്ച ചേരിയം മലയിൽ ആടിനെ തീറ്റുന്നതിനിടെ പുലിയെ കണ്ടതായി പറയുന്നത്.

ഹൈദ്രോസിന്റെ ഗർഭിണിയായ ആടിനെ രണ്ടുമാസം മുമ്പ് പുലി കൊണ്ടുപോയതായി പറഞ്ഞിരുന്നു. അതിനുമുമ്പ് കല്ലിങ്ങൽ മുഹമ്മദിന്റെ ആടിനെയും മലയിൽ കാണാതായിരുന്നു. രണ്ടാഴ്ച മുമ്പ് ഉള്ളാട്ടു പാറ ഷൗക്കത്തിന്റെ ഒരാടിനെ മലയിൽ ഡാമിനുസമീപം കൊന്നിട്ട നിലയിൽ കണ്ടെത്തിയിരുന്നു.

Tags:    
News Summary - Chances of Leopard in Mangada Cheriyam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.