representational image
Posted On
date_range Updated On
date_range മങ്കട എം.ഡി.സി ബാങ്കിൽ മോഷണശ്രമം
മങ്കട: കോവിലകം റോഡിലുള്ള എം.ഡി.സി ബാങ്കിൽ മോഷണശ്രമം നടന്നതായി പരാതി. ഈ വിഷയത്തിൽ ബാങ്ക് സീനിയർ മാനേജർ സുൽഫിക്കർ അലി മങ്കട പൊലീസിൽ പരാതി നൽകി.
സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തുന്നതിനായി ജീവനക്കാർ വന്നപ്പോഴാണ് പൂട്ട് പൊട്ടിച്ചതായി ശ്രദ്ധയിൽ പെട്ടത്. തുടർന്ന് തുറന്ന് നോക്കിയപ്പോൾ സാധന സാമഗ്രികൾ നശിപ്പിക്കപ്പെട്ടതായി കണ്ടു. സ്ട്രോംഗ് റൂമിൻ്റെ പൂട്ട് തകർക്കാൻ ശ്രമിച്ചിട്ടുണ്ട്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പെരിന്തൽമണ്ണ ഡി.വൈ.എസ്.പി സന്തോഷ് കുമാർ, മങ്കട എസ്.ഐ വിജയരാജൻ, പൊലീസ് ഓഫീസർമാരായ അലവിക്കുട്ടി, സതീഷ്, എ.എസ്.ഐ മുരളീകൃഷ്ണദാസ് എന്നിവർ സ്ഥലം സന്ദർശിച്ചു.
വിരലടയാള വിദഗ്ധർ , മലപ്പുറം ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.ടി.വി ദ്യശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.