Posted On
date_range Updated On
date_range പട്ടികജാതി കുടുംബത്തെ ആക്രമിച്ച കേസിൽ ആറ് വർഷം കഠിനതടവും പിഴയും
മഞ്ചേരി: പട്ടികജാതി കുടുംബത്തെ നടുറോഡില്‍ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി ആറ് വർഷം കഠിനതടവും 16,500 രൂപ പിഴയും വിധിച്ചു. താനൂര്‍ പരിയാപുരം മോയിക്കല്‍ കല്ലായി അസീസിനെയാണ് മഞ്ചേരി പട്ടികജാതി-വര്‍ഗ സ്പെഷല്‍ കോടതി ജഡ്ജി എന്‍.പി ജയരാജ് ശിക്ഷിച്ചത്. താനൂര്‍ ഒട്ടുംപുറത്ത് സുബ്രഹ്മണ്യന് (65) ഭാര്യ വനജ (63), മകന് സുനീഷ്(38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 2021 ജൂലൈ 21നായിരുന്നു സംഭവം. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സത്താര്‍ തലാപ്പില്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.