സലീം പടവണ്ണ തന്‍റെ ലോകകപ്പുമായി ബന്ധപ്പെട്ട ശേഖരവുമായി
മഞ്ചേരി: ലോക ഫുട്ബാളിന്‍റെ മഹാ മാമാങ്കമായ ഫിഫ ലോകകപ്പിന് വിസിൽ മുഴങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കളിമുറ്റത്തെ ചരിത്രവും അപൂർവ സ്മരണകളും സൂക്ഷിച്ച് ശ്രദ്ധേയനാവുകയാണ് മഞ്ചേരി മുള്ളമ്പാറ സ്വദേശി. ലോകകപ്പ് ചരിത്രത്തിലെ അപൂർവ രേഖകളും സ്മരണികകളും ശേഖരിച്ച് സംരക്ഷിക്കുന്ന മഞ്ചേരിയിലെ ചരിത്രാന്വേഷിയും ഗിന്നസ് വേൾഡ് റെക്കോഡ് ജേതാവുമായ സലീം പടവണ്ണയാണ് ഈ ഫുട്ബാൾ വിസ്മയ കാലത്തും കായികപ്രേമികളുടെയും ചരിത്രാസ്വാദകരുടെയും ശ്രദ്ധാകേന്ദ്രമാകുന്നത്.
ചരിത്രം, പുരാവസ്തുക്കൾ, പൈതൃക സാമഗ്രികൾ എന്നിവയുടെ ശേഖരണം ജീവിതവ്രതമാക്കിയ സലീമിന്‍റെ പക്കൽ ലോകകപ്പ് ഫുട്ബാളിന്‍റെ ഓർമപ്പെടുത്തലുകളായ അപൂർവ സ്റ്റാമ്പുകൾ, സ്മാരക കറൻസികൾ, ഫസ്റ്റ് ഡേ കവറുകൾ, പോസ്റ്റൽ കവറുകൾ, വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ പ്രത്യേക സ്മരണികകൾ എന്നിവയുടെ വിപുലമായ ശേഖരമുണ്ട്.
ലോകകപ്പിന്‍റെ ആദ്യ പതിപ്പുകൾ മുതൽ ഇങ്ങോട്ടുള്ള വിവിധ കാലഘട്ടങ്ങളെ അടയാളപ്പെടുത്തുന്നതാണ് ഇദ്ദേഹത്തിന്‍റെ ശേഖരം. 2022ൽ ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ആ രാജ്യം പുറത്തിറക്കിയ ഔദ്യോഗിക ലോകകപ്പ് സ്റ്റാമ്പുകളും സ്മാരക കറൻസികളുമാണ് ഈ ശേഖരത്തിലെ പ്രധാന ആകർഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.