ചേ​ലേ​മ്പ്ര നാ​രാ​യ​ണ​ൻ നാ​യ​ർ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ർ മാ​നേ​ജ്മെ​ന്‍റ്​ സം​ഘ​ടി​പ്പി​ച്ച വി​നോ​ദ​യാ​ത്ര​യി​ൽ

വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് മാ​നേ​ജ്മെൻറ് വ​ക വി​നോ​ദ​യാ​ത്ര

ചേ​ലേ​മ്പ്ര: വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് സൗ​ജ​ന്യ വി​നോ​ദ​യാ​ത്ര​യു​മാ​യി ചേ​ലേ​മ്പ്ര നാ​രാ​യ​ണ​ൻ നാ​യ​ർ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ മാ​നേ​ജ്മെ​ന്‍റ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​ക്ക്​ ഒ​രു വി​ട്ടു​വീ​ഴ്ച​യും പാ​ടി​ല്ലെ​ന്ന ജീ​വ​ന​ക്കാ​രു​ടെ തീ​രു​മാ​ന​ത്തി​ന് ഉ​ചി​ത​മാ​യ അം​ഗീ​കാ​രം ഏ​ർ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് മാ​നേ​ജ​ർ എ​ൻ.​സി. പാ​ർ​വ​തി പ​റ​ഞ്ഞു. മ​ല​പ്പു​റം കെ.​എ​സ്.​ആ​ർ.​ടി.​സി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ​ക്ക് അതി​ര​പ്പിള്ളി, വാ​ഴ​ച്ചാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഏ​ക​ദി​ന യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.

സ്കൂ​ൾ മാ​നേ​ജ​ർ എ​ൻ.​സി. പാ​ർ​വ​തി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ സ​തീ​ശ​ൻ രാ​മ​നാ​ട്ടു​ക​ര, ദീ​പ​ക്, പി.​വി. ബൈ​ജീ​വ്, പ്രി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​ർ​മാ​രാ​യ സു​രേ​ഷ്ബാ​ബു, സ​തീ​ഷ് എ​ന്നി​വ​രാ​ണ് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Management Travel for Employees Who Have Completed Vaccination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.