ജില്ല പഞ്ചായത്ത് കൊളപ്പുറത്ത് നിര്‍മിച്ച മമ്പുറം തങ്ങള്‍ സ്മാരക ലൈബ്രറി കം സാംസ്കാരിക നിലയം ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിർവഹിക്കുന്നു
തിരൂരങ്ങാടി: രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് ഒരുനൂറ്റാണ്ടിന് മുമ്പുതന്നെ വൈദേശിക ശക്തികളോട് യുദ്ധംചെയ്ത ധീരദേശാഭിമാനിയായിരുന്നു മമ്പുറം അലവി തങ്ങളെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.
ജില്ല പഞ്ചായത്ത് കൊളപ്പുറത്ത് നിര്‍മിച്ച മമ്പുറം തങ്ങള്‍ സ്മാരക ലൈബ്രറി കം സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് അംഗം സലീം കുരുവമ്പലം അധ്യക്ഷത വഹിച്ചു.
എ.ആര്. നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബൈദ കുപ്പേരി, സുലൈഖ മജീദ്, ഷൈലജ പുനത്തില്‍, ഡി. ഉണ്ണികൃഷ്ണന്, രവികുമാര്‍, നാസര്‍ മലയില്‍, വി.പി. സക്കീര്‍ ഹുസൈന്, അയിഷ പിലാക്കടവത്ത്, ഇസ്മയില്‍ പൂങ്ങാടന്‍, ഹംസ തെങ്ങിലാന്‍, മുസ്തഫ പുള്ളിശ്ശേരി, മുസ്തഫ ചോലക്കല്‍, ഷറഫുദ്ദീന് ചോലക്കല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.