മലപ്പുറം കോട്ടപ്പടിയിൽ
നഗരസഭ നിർമിക്കുന്ന
കെട്ടിടത്തിന്റെ അണ്ടർ
ഗ്രൗണ്ടിലെ വെള്ളക്കെട്ട്
മലപ്പുറം: ഒരു വർഷംകൊണ്ട് പൂർത്തിയാക്കുമെന്ന് വ്യാപാരികൾക്ക് ഉറപ്പ് കൊടുത്തിട്ടും ഇനിയും പ്രവൃത്തി പൂർത്തിയാകാതെ നഗരസഭയുടെ മാർക്കറ്റ് കെട്ടിടം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് അണ്ടർ ഗ്രൗണ്ട് വെള്ളക്കെട്ടായതോടെ കൊതുക് പെരുകിയിരിക്കുകയാണ് ഇവിടമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി. പുതിയ കെട്ടിട നിർമാണത്തിന്‍റെ പേരിൽ വ്യാപാരികളെ പലയിടങ്ങളിലേക്ക് മാറ്റിയതോടെ തീർത്തും പ്രതിസന്ധിയിലായിരിക്കുകയാണ് ഇവർ.
11 വ്യാപാരികളെ സ്പോർട്സ് കൗൺസിലിന് കീഴിലെ താൽക്കാലിക ബങ്കുകളിലേക്ക് മാറ്റിയിരുന്നു. ആവശ്യത്തിന് സ്ഥലസൗകര്യമില്ലാത്ത ബങ്കുകളിൽ കച്ചവടവും നേരാവണ്ണം നടക്കാത്ത സ്ഥിതിയാണെന്ന് ഇവിടെയുള്ള വ്യാപാരികൾ പറഞ്ഞു. മത്സ്യവ്യാപാരികളടക്കമുള്ളവരെ താൽക്കാലിക സംവിധാനമൊരുക്കി മാറ്റിയിട്ട് ഒന്നര വർഷം കഴിഞ്ഞെങ്കിലും എന്ന് പ്രവൃത്തി പൂർത്തീകരിക്കുമെന്ന കാര്യം ഇതുവരെ നഗരസഭ വ്യക്തമാക്കിയിട്ടില്ലെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.