Posted On
date_range Updated On
date_range മലപ്പുറം നഗരസഭ കൗൺസിലർ വി.കെ. റിറ്റു നിര്യാതനായി
മലപ്പുറം: മലപ്പുറം നഗരസഭ 31-ാം വാര്‍ഡ് കൈനോട് കൗൺസിലർ കോട്ടപ്പടി വലിയവരമ്പ് കാളന്തട്ട വീട്ടിൽ വി.കെ. റിറ്റു (33) നിര്യാതനായി. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസത്തോളം ചികിത്സയിലായിരുന്നു. എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അന്ത്യം.
ഡി.വൈ.എഫ്.ഐ മലപ്പുറം ബ്ലോക്ക് പ്രസിഡന്‍റ്, കോട്ടപ്പടി സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം, മൈലപ്പുറം ബ്രാഞ്ച് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. മലപ്പുറം എയിഡഡ് സ്കൂൾ ടീച്ചേഴ്സ് കോ ഓപറേറ്റീവ് സൊസൈറ്റി ജീവനക്കാരനായിരുന്നു.
അച്ഛൻ: പരേതനായ കോരക്കുട്ടി. അമ്മ: കാർത്യായനി. ഭാര്യ: ദിദി. മകൻ: രണ്ട് മാസം പ്രായമായ ഒലിൻ. സഹോദരി: വി.കെ. പ്രിയങ്ക (പെരിന്തൽമണ്ണ അർബൻ സഹകരണ ബാങ്ക്). സംസ്കാരം ബുധനാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.