മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ പി.എ. ജബ്ബാർ ഹാജിയെ മുൻ പ്രസിഡന്റ് എം.കെ. റഫീഖയും മുൻ വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടവും ചേർന്ന് അഭിനന്ദിക്കുന്നു. എം.എൽ.എമാരായ പി. അബ്ദുൽ ഹമീദ്, പി. ഉബൈദുല്ല, കെ.പി.സി.സി സെക്രട്ടറി ആലിപ്പറ്റ ജമീല തുടങ്ങിയവർ സമീപം
മലപ്പുറം: ജില്ല പഞ്ചായത്തിന്റെ ഏഴാമത് ഭരണസമിതി അധ്യക്ഷനായി പി.എ. ജബ്ബാര്‍ഹാജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. അഡ്വ. എ.പി. സ്മിജിയാണ് ഉപാധ്യക്ഷ. രാവിലെ 10.30ന് ജില്ല പഞ്ചായത്ത് ഹാളിലായിരുന്നു അധ്യക്ഷ തെരഞ്ഞെടുപ്പ്. പുത്തനത്താണിയിലെ അംഗം വെട്ടം ആലിക്കോയയാണ് ജബ്ബാര്‍ ഹാജിയുടെ പേര് നിര്‍ദേശിച്ചത്.വഴിക്കടവ് അംഗം എന്‍.എ. കരീം പിന്താങ്ങി.
പ്രതിപക്ഷാംഗമില്ലാത്തതിനാല് എതിര് സ്ഥാനാര്‍ഥികളില്ലായിരുന്നു. ഇതോടെ വരണാധികാരി കൂടിയായ കലക്ടര്‍ വി.ആര്. വിനോദ് അരീക്കോട്ടെ അംഗമായ ജബ്ബാര്‍ ഹാജിയെ അധ്യക്ഷനായി പ്രഖ്യാപിക്കുകയായിരുന്നു. ഉച്ചക്ക് 2.30ന് നടന്ന തെരഞ്ഞെടുപ്പില്‍ താനാളൂരില്‍ നിന്നുള്ള അഡ്വ. എ.പി. സ്മിജിയെ ഉപാധ്യക്ഷയായി തെരഞ്ഞെടുത്തു.
എടവണ്ണ അംഗം കെ.ടി. അഷ്റഫ് നാമനിര്‍ദേശം ചെയ്തു. വണ്ടൂര്‍ അംഗം ആലിപ്പറ്റ ജമീല പിന്താങ്ങി. എതിര് സ്ഥാനാര്‍ഥിയില്ലാത്തതിനാല്‍ കലക്ടര്‍ ഉപാധ്യക്ഷയായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തെ വേദിയില്‍ വെച്ചായിരുന്നു ഇരുവരുടെയും സത്യപ്രതിജ്ഞ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.