പിടിയിലായവർ: 1. സല്മാന്, 2. അബ്ദുൽ ഹമീദ്, 3. അലി, 4. ജംഷാദ്, 5. ഷറഫുദ്ദീന്, 6. വിഷ്ണു, 7. ഷക്കിര്‍ അഹമ്മദ്, 8. ഷിഹാബുദ്ദീന്, 9. റഫീഖ്, 10. നിസാര്‍, 11. സൈഫുദ്ദീന്
പൂക്കോട്ടുംപാടം: നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും നടന്ന ഏറ്റവും വലിയ ലഹരി വേട്ടയായിരുന്നു 2021 സെപ്റ്റംബർ 17ന് കൂറ്റമ്പാറയിൽ എക്സൈസ് സംഘം പിടികൂടിയത്. പൂക്കോട്ടുംപാടം താഴെ കൂറ്റമ്പാറയിലെ കോഴി വിൽപനശാലക്ക് സമീപം പുലർച്ച അഞ്ചോടെയാണ് പ്ലാസ്റ്റിക് പാക്കറ്റുകളിലായി ചാക്കിൽ കെട്ടിയ 182 കിലോ കഞ്ചാവും കാറിൽ സൂക്ഷിച്ച ഹഷീഷ് ഓയിലും നിലമ്പൂർ എക്സൈസ് സംഘം കണ്ടെടുത്തത്. എക്സൈസ് വകുപ്പിനു ലഭിച്ച രഹസ്യ വിവരത്തെക്കുറിച്ച് എക്സൈസ് ഇൻസ്പെക്ടർ കെ.വി. നിധിൻ, ഐ.ബി ഇൻസ്പെക്ടർ ഷഫീക് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. കഞ്ചാവ്, ഹഷീഷ് ഓയിൽ എന്നിവ ആന്ധ്രാപ്രദേശിൽനിന്ന് എത്തിച്ച് ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളിൽ വിൽക്കുന്ന സംഘമാണിത്. ഇവർ മുമ്പും നിരവധി കഞ്ചാവുകേസുകളിൽ പ്രതിയാണ്.
കുറ്റകൃത്യത്തിൽ എല്ലാവർക്കും തുല്യ പങ്കാളിത്തം നിരീക്ഷിച്ച കോടതി 15 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. ഒളിവിലായിരുന്ന ഒന്നാം പ്രതി സൽമാനെ കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പ്രത്യേക കുറ്റപത്രം തയാറാക്കി സമർപ്പിക്കും. ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടറോടൊപ്പം കെ. സുധീർ, സുഗന്ധകുമാർ, പി. സജീവ്, എ. ജിബിൽ എൻ. രാജേഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.