കുഞ്ഞാണി കുതിരപ്പുറത്തേറി പുൽവെട്ട അങ്ങാടിയിൽ
Posted On
date_range Updated On
date_range ലീഗ് കോട്ട തകർക്കാൻ കുതിരപ്പുറമേറി കുഞ്ഞാണിയുടെ 'റോഡ് ഷോ'
മുസ്‌ലിം ലീഗിെൻറ കോട്ട തകർക്കാൻ കുതിരപ്പുറമേറി കുഞ്ഞാണിയുടെ വോട്ടുതേടൽ. കരുവാരകുണ്ട് പുൽവെട്ട വാർഡിലെ ഇടത് സ്ഥാനാർഥി ഇറശ്ശേരി അബൂബക്കർ എന്ന കുഞ്ഞാണിയാണ് പുൽവെട്ട അങ്ങാടിയിൽ കുതിരപ്പുറത്ത് റോഡ് ഷോ നടത്തിയത്.
സുഹൃത്ത് പുന്നക്കാട്ടെ നടുത്തളയൻ അസ്ക്കറിെൻറ കുതിരയെ കിട്ടിയപ്പോൾ കുഞ്ഞാണിയിലെ സാഹസികത ഉണരുകയായിരുന്നു. സെക്യൂരിറ്റി, ലോഡിങ്, ബസ് ഡ്രൈവർ തുടങ്ങി എല്ലാമാണ് കുഞ്ഞാണി.
എക്കാലത്തും മുസ്‌ലിം ലീഗിനെ മാത്രം തുണച്ചിരുന്ന പുൽവെട്ട 2010ൽ ലീഗിനെ ഞെട്ടിച്ച് 84 വോട്ടിന് കുഞ്ഞാണിയെ ജയിപ്പിച്ചിരുന്നു. ഇടവേളക്ക് ശേഷം ജയം ആവർത്തിക്കാനാണ് രണ്ടാം വരവ്. മുസ്‌ലിം ലീഗിലെ സി. മുഹമ്മദലിയും കോൺഗ്രസിലെ സി.പി. കുഞ്ഞാലനുമാണ് മറുഭാഗത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.