കെ.പി.എസ് ആബിദ് തങ്ങള്‍ കോൺഗ്രസ് വിട്ടു

മലപ്പുറം: കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി അംഗവുമായ ചെറുകാവിലെ കെ.പി.എസ് ആബിദ് തങ്ങള്‍ പാര്‍ട്ടിയില്‍നിന്നും രാജിവെച്ചു. ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി നടത്തുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ മനംമടുത്താണ് രാജിയെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

രാജിക്കത്ത് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് അയച്ചുകൊടുത്തിട്ടുണ്ട്. ജോയിയുടെ സംഘടന വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കെ.പി.സി.സിക്ക് അഞ്ച് മാസംമുൻപ് പരാതി അയിച്ചിട്ടും ഒരു മറുപടി പോലും ലഭിച്ചില്ലെന്ന് ആബിദ് തങ്ങൾ പറഞ്ഞു.

ജില്ലയിലെ ഐ വിഭാഗത്തിന്‍റെ ഏറ്റവും പ്രമുഖ നേതാക്കളില്‍ ഒരാളായ ആബിദ് തങ്ങള്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, ചെറുകാവ് പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍, ഇലക്ട്രിസ്റ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) വൈസ് പ്രസിഡന്റ്, ഐ.എന്‍.ടി.യു.സി സംസ്ഥാന നിർവാഹക സമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ കോണഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പില്‍ നാഗപട്ടണം, മൈലാട്തുറൈ എന്നീ ജില്ലകളിലെ റിട്ടേണിങ് ഓഫിസർ ആയിട്ടുണ്ട്.

Tags:    
News Summary - KPS Abid Thangal leaves Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.