കോട്ടക്കൽ: കോവിഡ് ബാധിതനായ മധ്യവയസ്കൻ ചികിത്സക്കിടെ ആശുപത്രി വിട്ടിറങ്ങിയത് പരിഭ്രാന്തി പരത്തി. കോട്ടക്കൽ ചങ്കുവെട്ടി ജങ്ഷനിൽ ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
ഇയാളുടെ ഭാര്യയും ആശുപത്രി ജീവനക്കാരും തടയാൻ ശ്രമിച്ചെങ്കിലും ദേശീയപാതയിൽ ഇറങ്ങി നിൽക്കുകയായിരുന്നു. മറ്റു വാഹനങ്ങളിൽ കയറാനുള്ള ശ്രമമാണെന്ന് മനസ്സിലാക്കിയതോടെ സമീപത്തുണ്ടായിരുന്ന ഓട്ടോ ജീവനക്കാരടക്കമുള്ളവർ വാഹനങ്ങൾ മാറ്റിയിട്ടു.
റോഡിന് മധ്യത്തിൽ ഇയാൾ നിൽപ് തുടർന്നതോടെ ഇതുവഴി വന്ന വാഹനങ്ങളെ വശമൊതുക്കിയാണ് കടത്തിവിട്ടിരുന്നത്. ആശുപത്രിയിലേക്ക് മടങ്ങാൻ പലതവണ ആവശ്യപ്പെട്ടിട്ടും മടങ്ങിയില്ല. ഇതോടെ ആശുപത്രി ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചു.
തുടർന്ന് എസ്.ഐ അജിതും സംഘവുമെത്തി ഇയാളെ അനുനയിപ്പിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.