Posted On
date_range Updated On
date_range കുടിവെള്ള പദ്ധതിക്കെടുത്ത കുഴിയിൽ സ്കൂൾ ബസ് താഴ്ന്നു
പുളിക്കൽ: വിദ്യാർഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസ് റോഡിൽ കുടിവെള്ള പദ്ധതിക്ക് പൈപ്പിടാൻ കുഴിയെടുത്ത് മണ്ണിട്ട ഭാഗത്ത് താഴ്ന്നു.
ചെറുകാവ് പഞ്ചായത്തിലെ ചേവായൂർ-കല്ലുങ്ങൽ റോഡിൽ തിങ്കളാഴ്ച വൈകീട്ടാണ് ബസ് താഴ്ന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ കയറുകെട്ടി വലിച്ചാണ് ബസ് കുഴിയിൽനിന്ന് പുറത്തെടുത്തത്.
ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് വാഹനം കരകയറിയത്. കഴിഞ്ഞ ദിവസവും സമാന രീതിയിൽ ഈ റോഡിൽ വാഹനം കുടുങ്ങിയിരുന്നു. ചേവായൂർ റോഡിൽ കുഴിയെടുത്ത ഭാഗം മഴപെയ്തതോടെ ചളിക്കുളമായിരിക്കുകയാണ് പലയിടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.