Posted On
date_range Updated On
date_range ഒാടി കൊണ്ടിരുന്ന ബസിൽ തീ; ഉടനെ നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ അപകടം ഒഴിവായി
കൊണ്ടോട്ടി കൊട്ടപ്പുറം നീറ്റാണ്ണിമ്മലിൽ ഒാടികൊണ്ടിരുന്ന ബസിൽ തീ പടർന്നു. യാത്രക്കാരുമായി പോകുേമ്പാഴാണ് അപകടം. പുക ഉയരുന്നത് കണ്ട് ബസ് നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ അപകടം ഒഴിവായി.
ഫറോക്കിൽ നിന്നും കൊണ്ടോട്ടിയിലേക്ക് വരുകയായിരുന്ന തയ്യിൽ ബസിലാണ് തീ പടർന്നത്. മുൻ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ടു ഡ്രൈവർ ബസ് റോഡരികിലേക്ക് ഒതുക്കി നിർത്തി യാത്രക്കാരെ ഇറക്കുകയായിരുന്നു.
മലപ്പുറത്ത് നിന്നും ഫയർ ഫോഴ്‌സ് എത്തിയപ്പോയെക്കും നാട്ടുകാരും തൊട്ടടുത്ത ഷോപ്പിൽ ഉള്ളവരും ബസ്സ് ജീവനക്കാരും കൂടി തീ അണച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.