ദേ​ശീ​യ​പാ​ത​യോ​ര​ത്ത്​ സം​ര​ക്ഷ​ണ സം​വി​ധാ​ന​മി​ല്ലാ​ത്ത ട്രാ​ന്‍സ്‌​ഫോ​ര്‍മ​റി​ല്‍ നി​ന്ന്​ ഷോ​ക്കേ​റ്റു ച​ത്ത പ​ശു

സം​ര​ക്ഷ​ണ സം​വി​ധാ​ന​മി​ല്ലാ​ത്ത ട്രാ​ന്‍സ്‌​ഫോ​മ​റി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് ഗ​ര്‍ഭി​ണി​യാ​യ പ​ശു ച​ത്തു

കൊ​ണ്ടോ​ട്ടി: കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യോ​ര​ത്തു സം​ര​ക്ഷ​ണ സം​വി​ധാ​ന​മി​ല്ലാ​ത്ത ട്രാ​ന്‍സ്‌​ഫോ​ര്‍മ​റി​ല്‍ നി​ന്ന്​ ഷോ​ക്കേ​റ്റ്​ ഗ​ര്‍ഭി​ണി​യാ​യ പ​ശു ച​ത്തു. കൊ​ള​ത്തൂ​രി​ല്‍ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ്​ സം​ഭ​വം.

ട്രാ​ന്‍സ്‌​ഫോ​ര്‍മ​റി​നു സ​മീ​പം കെ​ട്ടി​യി​ട്ട സ​മീ​പ​വാ​സി​യു​ടെ പ​ശു​വി​നാ​ണു ഷോ​ക്കേ​റ്റ​ത്. പ​ശു​വി​നെ ച​ത്ത നി​ല​യി​ല്‍ നാ​ട്ടു​കാ​രാ​ണു ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ സ്ഥാ​പി​ച്ച ട്രാ​ന്‍സ്‌​ഫോ​ര്‍മ​റി​നെ​തി​രെ നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി.

വി​ദ്യാ​ര്‍ഥി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ ന​ട​ന്നു പോ​കു​ന്ന കൊ​ള​ത്തൂ​ര്‍ ജ​ങ്​​ഷ​നു സ​മീ​പ​ത്തെ ട്രാ​ന്‍സ്‌​ഫോ​ര്‍മ​റി​ന്​ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വൈ​ദ്യു​തി വ​കു​പ്പ് ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

മൂ​ന്നു ഭാ​ഗ​ങ്ങ​ളി​ല്‍ സു​ര​ക്ഷ വേ​ലി​യു​ണ്ടെ​ങ്കി​ലും പി​ന്‍വ​ശ​ത്തു സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ല്ല. ഇ​തു​വ​ഴി പ​ശു​വെ​ത്തി​യ​താ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണു ക​രു​തേ​ണ്ട​ത്. ഇ​തു കാ​ല്‍ന​ട​യാ​ത്ര​ക്കാ​ര്‍ക്കും ഭീ​ഷ​ണി​യാ​ണെ​ന്ന്​​ നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

അ​പ​ക​ട​ത്തെ കു​റി​ച്ച്​ സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്​ ജ​ന​കീ​യ കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. മേ​ഖ​ല​യി​ല്‍ ട്രാ​ന്‍സ്‌​ഫോ​ര്‍മ​റു​ക​ള്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​ദ്യു​തി വ​കു​പ്പി‍െൻറ സം​വി​ധാ​ന​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - pregnent cow died by shock from unprotected transformer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.