Posted On
date_range Updated On
date_range പമ്പിൽ മോഷണത്തിന് ശ്രമിച്ചയാൾ പിടിയിൽ
കൊണ്ടോട്ടി: പെട്രോൾ പമ്പിൽ മോഷ്ടിക്കാൻ കയറിയ ചേലക്കര സ്വദേശിയെ പൊലീസ് പിടികൂടി. കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡിലെ പെട്രോൾ പമ്പിൽ വ്യാഴാഴ്ച പുലർെച്ച മോഷണത്തിന് ശ്രമിച്ചയാളെയാണ് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്.
സ്ഥിരം കുറ്റവാളിയായ ഇയാൾ ഒരു മാസം മുമ്പാണ് ജയിലിൽ നിന്നിറങ്ങിയത്. ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.