വിനേഷ്
Posted On
date_range Updated On
date_range അനധികൃത മദ്യവില്‍പന: യുവാവ് പിടിയില്‍
കൊണ്ടോട്ടി: അനധികൃത മദ്യവില്‍പനക്കിടെ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കിഴിശ്ശേരി വാളശ്ശേരി പടിഞ്ഞാറയില്‍ വിനേഷ് (32) ആണ് പിടിയിലായത്. ഓണം സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് എക്‌സൈസ് സംഘത്തിന്‍റെ പരിശോധില്‍ വിദേശ മദ്യശേഖരവുമായി സ്കൂട്ടറില്‍ മദ്യ വില്‍പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
3.5 ലിറ്റര്‍ വിദേശ മദ്യവും വാഹനവും എക്‌സൈസ് സംഘം പിടികൂടി. മലപ്പുറം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പരിശോധനയിൽ പ്രിവന്‍റിവ് ഓഫിസര്‍മാരായ എം. വിജയന്‍, പി. പ്രശാന്ത്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സതീഷ് കുമാര്‍, ഐ.ബി. രജിലാല്‍, ടി. സന്തോഷ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.