സ്വ​രൂ​പി​ച്ച തു​ക​യു​മാ​യി സ​ഹോ​ദ​ര​ങ്ങ​ള്‍ ചാ​രി​റ്റി പ്ര​വ​ര്‍ത്ത​ക​ന്‍ നാ​സ​ര്‍ മാ​നു​വി​നൊ​പ്പം

സ​ഹോ​ദ​ര​ങ്ങ​ളു​ടെ കാ​രു​ണ്യ​ഹ​സ്തം: ചി​കി​ത്സ സ​ഹാ​യ നി​ധി​യി​ലേ​ക്ക് ന​ല്‍കി​യ​ത് അ​ര​ല​ക്ഷം

കൊ​ണ്ടോ​ട്ടി: സ്വ​രൂ​പി​ച്ചു​വെ​ച്ച അ​ര​ല​ക്ഷം രൂ​പ ചി​കി​ത്സ സ​ഹാ​യ നി​ധി​യി​ലേ​ക്ക് ന​ല്‍കി കു​ട്ടി​ക​ളു​ടെ കാ​രു​ണ്യ​ഹ​സ്തം. കൊ​ണ്ടോ​ട്ടി മേ​ല​ങ്ങാ​ടി എം.​വി. ജം​ഷീ​ര്‍ ചി​കി​ത്സ സ​ഹാ​യ നി​ധി​യി​ലേ​ക്കാ​ണ് കൊ​ണ്ടോ​ട്ടി ന​മ്പ​ലോ​ല​ന്‍കു​ന്ന് അ​ന​സാ​ര്‍ ആ​ന​പ്ര​യു​ടെ മ​ക്ക​ളാ​യ അ​ന്‍സി​ഫ സ​ദ, അ​ന്‍ഷി​ദ മി​ര്‍സ, അ​ഫ്രീ​ദ സെ​ബ എ​ന്നി​വ​ര്‍ സ്വ​രൂ​പി​ച്ചു​വെ​ച്ച 50,001 രൂ​പ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി​ക്ക് കൈ​മാ​റി​യ​ത്. കു​ട്ടി​ക​ളു​ടെ മാ​തൃ​ക പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച് ചാ​രി​റ്റി പ്ര​വ​ര്‍ത്ത​ക​ന്‍ നാ​സ​ര്‍ മാ​നു കു​ട്ടി​ക​ളെ അ​ഭി​ന്ദി​ക്കാ​നെ​ത്തു​ക​യും അ​ദ്ദേ​ഹ​ത്തിെൻറ സാ​ന്നി​ധ്യ​ത്തി​ല്‍ കു​ട്ടി​ക​ള്‍ തു​ക ക​മ്മി​റ്റി​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.

അ​ൻ​സി​ഫ സ​ദ കൊ​ട്ടു​ക​ര പി.​പി.​എം.​എ​ച്ച്.​എ​സ്.​എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍ഥി​യാ​ണ്. തു​റ​ക്ക​ൽ അ​ൽ ഹി​ദാ​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് അ​ൻ​ഷി​ദ മി​ർ​ഷ. മേ​ല​ങ്ങാ​ടി എം.​ഐ.​സി​യി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് അ​ഫ്രീ​ദ സ​ബ. കോ​വി​ഡ് കാ​ല​ത്ത് ഓ​ണ്‍ലൈ​ന്‍ ക്ലാ​സ് കാ​ണാ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത കൂ​ടെ പ​ഠി​ക്കു​ന്ന നാ​ല് വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ടാ​ബ് ന​ല്‍കി മു​മ്പും സ​ഹോ​ദ​ര​ങ്ങ​ള്‍ മാ​തൃ​ക​യാ​യി​ട്ടു​ണ്ട്. റം​ഷി​ദ അ​ൻ​സാ​റാ​ണ് മാ​താ​വ്.

Tags:    
News Summary - Half a lakh donated to the Medical Aid Fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.