റുവ ഹനാൻ
Posted On
date_range Updated On
date_range അലിഫ് അറബിക് ടാലൻറ് ടെസ്റ്റ്: ഒന്നാം സ്ഥാനം റുവ ഹനാന്
കൊണ്ടോട്ടി: അലിഫ് അറബിക് ടാലൻറ് ടെസ്റ്റ് സംസ്ഥാനതല മത്സരം ഹൈസ്കൂൾ വിഭാഗത്തിൽ കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി റുവ ഹനാന് ഒന്നാം സ്ഥാനം. കെ.എ.ടി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായാണ് മത്സരങ്ങൾ നടന്നത്. മൊറയൂർ ഗവ. എൽ.പി സ്കൂൾ അധ്യാപകൻ കെ. സ്വാലിഹ് ഇബ്രാഹിമിെൻറയും വി. ലുബൈബയുടെയും മകളാണ് റുവ.
ഇ.എം.ഇ.എ മാനേജ്മെൻറ് ജനറൽ സെക്രട്ടറി പി.കെ. ബഷീർ, മാനേജർ ബാലത്തിൽ ബാപ്പു, ടി.വി. ഇബ്രാഹിം എം.എൽ.എ, പി.ടി.എ പ്രസിഡൻറ് ബഷീർ മേച്ചീരി, പ്രിൻസിപ്പൽ പഴേരി റസാക്ക്, ഹെഡ്മാസ്റ്റർ പി.ടി. ഇസ്മായിൽ എന്നിവർ റുവ ഹനാനെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.