ദേ​ശീ​യ​പാ​ത മു​സ്‌​ലി​യാ​ര​ങ്ങാ​ടി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗ​താ​ഗ​തം മു​ട​ങ്ങി​യ​പ്പോ​ൾ

മു​സ്‌​ലി​യാ​ര​ങ്ങാ​ടി വാഹനാപകടം; ദേശീയപാതയിൽ നാല്​ മണിക്കൂർ ഗതാഗത തടസ്സം

കൊ​ണ്ടോ​ട്ടി: നി​യ​ന്ത്ര​ണം​വി​ട്ട മി​നി​ലോ​റി ടാ​ങ്ക​റി​ലും ച​ര​ക്ക് ലോ​റി​യി​ലു​മി​ടി​ച്ച്​ ദേ​ശീ​യ​പാ​ത​യി​ൽ നാ​ല്​ മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം മു​ട​ങ്ങി. ശ​നി​യാ​ഴ്ച രാ​വി​ലെ 10.40ഓ​ടെ മു​സ്‌​ലി​യാ​ര​ങ്ങാ​ടി ബ​സ് വെ​യ്​​റ്റി​ങ്​ ഷെ​ഡി​ന്​ സ​മീ​പ​മാ​ണ് അ​പ​ക​ടം.

മ​ല​പ്പു​റം ഭാ​ഗ​ത്തു​നി​ന്ന് ചെ​ങ്ക​ൽ ക​യ​റ്റി​വ​ന്ന ലോ​റി ടാ​ങ്ക​റി​ന്​ പി​റ​കി​ലും ച​ര​ക്ക് ലോ​റി​യു​ടെ മ​ധ്യ​ഭാ​ഗ​ത്തും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മി​നി​ലോ​റി​യു​ടെ മു​ൻ​ഭാ​ഗം പാ​ടെ ത​ക​ർ​ന്നു. ച​ര​ക്ക് ലോ​റി​യു​ടെ മ​ധ്യ​ത്തി​ലെ വീ​ൽ​സെ​റ്റും ക്രാ​ങ്കു​മെ​ല്ലാം പൊ​ട്ടി​യ​തി​നാ​ൽ വാ​ഹ​നം അ​ന​ങ്ങാ​താ​യി.

കാ​ബി​നി​ൽ കു​ട​ങ്ങി​യ മി​നി​ലോ​റി ഡ്രൈ​വ​റെ പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ കു​ടു​ങ്ങി​യ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കാ​യി. തു​ട​ർ​ന്ന്​ വാ​ഹ​ന​ങ്ങ​ൾ മ​റ്റു ചെ​റു​റോ​ഡു​ക​ളി​ലൂ​ടെ തി​രി​ച്ചു​വി​ട്ടു. വാ​ഹ​ന​ങ്ങ​ൾ ​െക്ര​യി​ൻ ഉ​പ​യോ​ഗി​ച്ച് മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

കൊ​ണ്ടോ​ട്ടി ട്രാ​ഫി​ക് പൊ​ലീ​സും മ​ല​പ്പു​റ​ത്തു​നി​ന്ന്​ എ​ത്തി​യ ഹൈ​വേ പൊ​ലീ​സും ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Accident in musliyarangadi; Four-hour traffic jam on National Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.