എസ്.എന്‍.ഡി.പി യോഗം മലപ്പുറം യൂനിയന്‍ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുജയന്തി ആഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം
മുന്‍ എം.എല്‍.എ അഡ്വ. കെ.എന്‍.എ. ഖാദര്‍ ഉദ്ഘാടനം ചെയ്യുന്നു
ശ്രീനാരായണ ഗുരു: അദ്വൈത സാരം യഥാർഥ രൂപത്തില്‍ പ്രാവര്‍ത്തികമാക്കിയ മഹാനുഭാവന് –കെ.എന്‍.എ. ഖാദര്‍
മലപ്പുറം: അദ്വൈത സിദ്ധാന്തവും മതനിരപേക്ഷതയും യഥാര്‍ഥ രൂപത്തില്‍ വ്യാഖ്യാനിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത മഹാനുഭാവനാണ് ശ്രീനാരായണ ഗുരുവെന്ന് മുന്‍ എം.എല്‍.എ അഡ്വ. കെ.എന്‍.എ. ഖാദര്‍. എസ്.എന്‍.ഡി.പി യോഗം മലപ്പുറം യൂനിയന്‍ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ 168ാമത് ജയന്തിദിനാഘോഷത്തോട് അനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയന്‍ പ്രസിഡന്റ് ദാസന് കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സുബ്രഹ്മണ്യന് ചുങ്കപ്പള്ളി, ഡയറക്ടര്‍മാരായ നാരായണന് നല്ലാട്ട്, പ്രദീപ് ചുങ്കപ്പള്ളി, ദാമോദരന്‍ ചാലില്‍, ശങ്കരന് മാസ്റ്റര്‍, വനിത സംഘം പ്രസിഡന്റ് ഗീത ടീച്ചര്‍, സെക്രട്ടറി വത്സല കോഡൂര്‍ എന്നിവര്‍ സംസാരിച്ചു. സാംസ്കാരിക സമ്മേളനത്തിന് മുന്നോടിയായി നടന്ന ഘോഷയാത്രക്ക് യൂത്ത് മൂവ്മെന്റ് സെക്രട്ടറി ദിലീപ് മുന്നരശ്ശന്‍, വൈദിക യോഗം പ്രസിഡന്റ് ഗോവിന്ദന് പുറ്റേങ്ങല്‍, സെക്രട്ടറി പി.കെ. ഹരിദാസന്, ശ്രീനാരായണ എംപ്ലോയീസ് ഫോറം പ്രസിഡന്റ് സുനില്‍ പട്ടാണത്ത്, വി. രഞ്ജിത്ത്, ധര്മരാജന്, ജതീന്ദ്രന്‍ മണ്ണില്‍തൊടി, മോഹനന് ഊരകം തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.