മണ്ഡലത്തിലെ ബൃഹത് പദ്ധതികൾക്കുൾപ്പെടെ അടിസ്ഥാനസൗകര്യ വികസനത്തിനായി കിഫ്ബിയിൽനിന്ന് അനുവദിച്ചത് 255 കോടി രൂപ.
കൃഷിക്കും വിദ്യാഭ്യാസത്തിനുമായി നിരവധി പദ്ധതികൾക്ക് പുറമെ കടലോര മേഖലക്കും സമർപ്പിച്ച പദ്ധതികൾക്ക് കിഫ്ബിയിൽനിന്ന് പണം ലഭ്യമായിട്ടുണ്ട്. ഇവയിൽ 121.65 കോടിയുടെ നിർമാണ പ്രവൃത്തികൾ ഇപ്പോൾ പുരോഗമിക്കുന്നുണ്ട്. ബാക്കിയുള്ളവ ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ്.
പരപ്പനങ്ങാടിയിൽ 115 കോടി രൂപയുടെ നിർമാണം പുരോഗമിക്കുന്ന ഫിഷിങ് ഹാർബറിന് കിഫ്ബിയിലൂടെയാണ് തുക അനുവദിച്ചത്. പരപ്പനങ്ങാടി രജിസ്ട്രാർ ഓഫിസിന് 1.65 കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന് തറക്കില്ലിട്ടു. തിരൂരങ്ങാടിയുടെ വിദ്യാഭ്യാസ മേഖലക്ക് 22.71 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബിയിൽനിന്ന് അനുവദിച്ചത്.
അഞ്ചുകോടിയുടെ നവീകരണം നടക്കുന്ന പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ നെടുവ ഗവ. ഹൈസ്കൂൾ കെട്ടിട നിർമാണം അവസാന ഘട്ടത്തിലാണ്. പരപ്പനങ്ങാടി ജി.എല്‍.പി സ്കൂളിന് 46 ലക്ഷം, കക്കാട് ഗവ. സ്കൂളിന് ഒരുകോടി, കൊടിഞ്ഞി ജി.എം.യു.പി സ്കൂളിന് ഒരുകോടി, ചെറുമുക്ക് ജി.എല്‍.പി സ്കൂളിന് ഒരുകോടി, ക്ലാരി ജി.യു.പി സ്കൂളിന് മൂന്നുകോടി രൂപ, വെന്നിയൂര്‍ ജി.എം.യു.പി സ്കൂളിന് മൂന്നുകോടി രൂപ, തൃക്കുളം ഗവ. സ്കൂളിന് 3.25 കോടി രൂപ, തിരൂരങ്ങാടി ജി.എച്ച്.എസ്.എസിന് ഗ്രൗണ്ട് നവീകരണത്തിന് മൂന്നുകോടി രൂപ എന്നിവയാണ് അനുവദിച്ചത്. മണ്ഡലത്തിലെ ഗതാഗതം സുഗമമാക്കാൻ 100 കോടി രൂപയുടെ പൂക്കിപറമ്പ്-പതിനാറുങ്ങൽ ബൈപാസിന് അനുമതി ലഭിച്ചു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.