എടപ്പാൾ പാലം നിർമാണം ഉൾപ്പെടെ 308 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി മണ്ഡലത്തിൽ നടപ്പാക്കുന്നത്. ഒളമ്പക്കടവ് പാലത്തിന് 32 കോടി രൂപ അനുവദിച്ചു.
തവനൂർ, കാലടി, എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകൾക്കായുള്ള ഡാനിഡ കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെൻറ് പ്ലാൻറും പമ്പിങ് മെയ്നും നിർമാണം നരിപ്പറമ്പിൽ പുരോഗമിക്കുന്നു. ഇതിന് 75 കോടിയാണ് അനുവദിച്ചത്. പടിഞ്ഞാറേക്കര-ഉണ്യാൽ തീരദേശ റോഡിന് 52.78 കോടി രൂപ അനുവദിച്ചു. തവനൂർ ഗവ. കോളജ് കെട്ടിട നിർമാണത്തിനും മറ്റു അനുബന്ധ പ്രവൃത്തികൾക്കും 11 കോടി അനുവദിച്ചു. ഡിസംബറിൽ പണി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. എടപ്പാൾ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയം നിർമാണത്തിന് 6.74 കോടി രൂപ അനുവദിച്ചു. എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് നിർമിക്കുന്നത്.നിലവിൽ 80 ശതമാനം നിർമാണം പൂർത്തിയായി. വിവിധ സർക്കാർ സ്കൂളുകളുടെ കെട്ടിട നിർമാണത്തിന് 19 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. പുറത്തൂർ ജി.എച്ച്.എസ്.എസിന് അഞ്ചുകോടി, എടപ്പാൾ ജി.എച്ച്.എസ്.എസ്, തവനൂർ ജി.എച്ച്.എസ്.എസ്, കാടഞ്ചേരി ജി.എച്ച്.എസ്.എസ്, പുറത്തൂർ ജി.യു.പി.എസ് എന്നിവക്ക് മൂന്നുകോടി, തവനൂർ കെ.എം.ജി.യു.പി.എസ്, ചമ്രവട്ടം ജി.യു.പി.എസ് എന്നിവക്ക് ഒരുകോടി വീതവും അനുവദിച്ചു.
കുറ്റിപ്പുറം-ചുണ്ടൽ സംസ്ഥാന പാതയിൽ എടപ്പാൾ ടൗണിലാണ് കിഫ്ബി പദ്ധതിയിൽ മേൽപാലം നിർമിക്കുന്നത്. നിർമാണം പൂർത്തിയായാൽ എടപ്പാൾ ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാക്കും. 13.5 കോടിയാണ് നിർമാണ ചെലവ്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.