മലപ്പുറം പൊലീസ് സ്റ്റേഷൻ മുതൽ കോട്ടപ്പടി വരെ ഫ്ലൈ ഓവറിന് 88 കോടി അനുവദിച്ചു. പ്രാഥമികഘട്ടത്തിൽ ഫ്ലൈ ഓവറിന് 50 കോടിയായിരുന്നു അനുവദിച്ചത്. പിന്നീട് റിവേഴ്സ്ഡ് എസ്റ്റിമേറ്റിൽ 88 കോടി അനുവദിച്ചു. കിഫ്ബി ബോർഡ് ഇതിന് അംഗീകാരം നൽകിയിട്ടുണ്ട്.
മലപ്പുറം ഗേൾസ് സ്കൂൾ ഹൈടക് ആക്കാൻ അഞ്ചുകോടി അനുവദിച്ചു. നിർമാണം പുരോഗമിക്കുന്നു. പൂക്കോട്ടൂർ സ്കൂളിന് മൂന്നുകോടി അനുവദിച്ച് കെട്ടിടനിർമാണം പൂർത്തിയായി. എം.എസ്.പി സ്കൂളിന് മൂന്നുകോടി അനുവദിച്ചു. നിർമാണപ്രവർത്തനം അന്തിമ ഘട്ടത്തിൽ. വനിത കോളജിന് എട്ടുകോടി അനുവദിച്ചിട്ടുണ്ട്. പി. മൊയ്തീൻ കുട്ടി അന്താരാഷ്ട്ര സ്റ്റേഡിയത്തിന് 38 കോടി അനുവദിച്ചെങ്കിലും അന്തിമ തീരുമാനമായില്ല.
സബ് രജിസ്ട്രാർ ഓഫിസ് നിർമാണത്തിന് രണ്ടുകോടി അനുവദിച്ചു.
മലപ്പുറം ഗവ. ബോയ്സ് സ്കൂൾ, അരിമ്പ്ര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, പുല്ലാനൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, ഇരുമ്പുഴി ജി.എച്ച്.എസ്.എസ്, ജി.എം.യു.പി.എസ് ഒഴുകൂർ എന്നിവക്ക് മൂന്നുകോടി അനുവദിച്ചു. ജി.യു.പി.എസ് പന്തല്ലൂർ, ജി.എം.യു.പി.എസ് അരിമ്പ്ര, ജി.എം.യു.പി.എസ് ചെമ്മങ്കടവ്, ജി.എം.യു.പി.എസ് മേൽമുറി എന്നിവക്ക് ഒരുകോടിയും അനുവദിച്ചു. മലപ്പുറം വനിത ഗവ. കോളജിന് 5.04 കോടി രൂപ അനുവദിച്ചു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.